മകളെ ക്രൂരമായി മർദ്ദിച്ച സംഭവം; പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പ്രാപ്പൊയിലിലായിരുന്നു സംഭവം നടന്നത്

കണ്ണൂർ: മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പ്രാപ്പൊയിലിലായിരുന്നു സംഭവം നടന്നത്.
എട്ട് വയസുകാരിയായ മകളെയാണ് പ്രതി ക്രൂരമായി മർദ്ദിച്ചത്. ചെറുപുഴ പൊലീസാണ് മാമച്ചൻ എന്ന ജോസിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
What's Your Reaction?






