'രംഗണ്ണൻ സ്റ്റൈലി'ല്‍ ക്രിമിനല്‍ കേസ് പ്രതിയുടെ പിറന്നാളാഘോഷം; 'മാസ് എൻട്രി' പൊളിച്ച്‌ പോലീസ്

കാപ്പയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട പ്രതിയുടെ 'രംഗണ്ണൻ സ്റ്റൈല്‍' പിറന്നാളാഘോഷം നഗരമധ്യത്തില്‍ നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു.

Jul 8, 2024 - 12:05
 0  3
'രംഗണ്ണൻ സ്റ്റൈലി'ല്‍ ക്രിമിനല്‍ കേസ് പ്രതിയുടെ പിറന്നാളാഘോഷം; 'മാസ് എൻട്രി' പൊളിച്ച്‌ പോലീസ്

തൃശ്ശൂർ: കാപ്പയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട പ്രതിയുടെ 'രംഗണ്ണൻ സ്റ്റൈല്‍' പിറന്നാളാഘോഷം നഗരമധ്യത്തില്‍ നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു.

തേക്കിൻകാട് മൈതാനത്ത് ആഘോഷം നടത്താനുള്ള നേതാവിന്റെ 'മാസ് എൻട്രി' ക്ക് തൊട്ടു മുൻപായിരുന്നു പോലീസിന്റെ നീക്കം.

തൃശ്ശൂർ സിറ്റി പോലീസ് ഷാഡോ സംഘവും ഈസ്റ്റ് പോലീസും ചേർന്നാണ് പദ്ധതി പൊളിച്ചത്. കേക്കുമായി കാത്തിരുന്ന സംഘത്തെയും 'കുട്ടി ഫാൻസി'നെയും നാല് ജീപ്പുകളിലായെത്തിയ പോലീസ് സംഘം വളഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സിനിമാ സ്റ്റൈല്‍ ഓപ്പറേഷൻ.

32 പേരാണ് തേക്കിൻ കാട്ടിലെ വടക്കേ ഭാഗത്തായി ഒത്തുകൂടിയത്. ഇവരില്‍ 17 പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ആഘോഷത്തിനിടയിലേയ്ക്ക് അവസാന നിമിഷം നേതാവ് 'മാസ് എൻട്രി' നടത്തി അതിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനായിരുന്നു നീക്കം. അടുത്തിടെ കുറ്റൂരില്‍ ഗുണ്ടാ നേതാവു നടത്തിയ ആഘോഷത്തെ അനുകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തതെന്ന് സൂചനയുണ്ട്. പോലീസ് പരിപാടി പൊളിച്ചതറിഞ്ഞതോടെ ഇയാള്‍ മുങ്ങി.

പിടിയിലായ പ്രായപൂർത്തിയാകാത്ത 17 പേരേയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരില്‍ പ്ലസ്ടു വിദ്യാർഥികളുമുണ്ട്. ബാക്കി 15 പേരുടെ പേരില്‍ കേസെടുത്ത ശേഷം വിട്ടു. ഇവരില്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവർ വരെയുണ്ടെന്ന് അറിയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow