ഏറ്റുമാനൂരിൽ പോലീസുകാരൻ മർദനമേറ്റ് മരിച്ചു
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്.

കോട്ടയം ഏറ്റുമാനൂരിൽ പോലീസുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ടു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്.
രാത്രി തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം
നിരവധി കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് എന്നയാൾ ഇന്നലെ രാത്രി ഏറ്റുമാനൂരിലെ ഒരു തട്ടുകടയിൽ പ്രശ്നം ഉണ്ടാക്കി. ഇതു കണ്ട ശ്യാം പ്രസാദ് അക്രമം ചോദ്യം ചെയ്തു. ഇതോടെ പ്രതി പോലീസുകാരനെ മർദ്ദിച്ചു.
ക്രൂരമായി മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു.
നാട്ടുകാർ ശ്യാം പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
സംഭവത്തിൽ ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?






