'ഔട്ട് റീച്ച്' സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അറിയിച്ചു

അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ വച്ചു നടക്കുന്ന കത്തോലിക്കരായ എൽജിബിടിക്യു അംഗങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ ആശംസകൾ അറിയിച്ചു.

Aug 3, 2024 - 12:39
 0  11
'ഔട്ട് റീച്ച്' സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അറിയിച്ചു

അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ വച്ചു നടക്കുന്ന കത്തോലിക്കരായ എൽജിബിടിക്യു അംഗങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ ആശംസകൾ അറിയിച്ചു. ഏകദേശം മുന്നൂറോളം ആളുകളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ആഗസ്റ്റ് മാസം രണ്ടിന് ആരംഭിച്ച സമ്മേളനത്തിൽ, ദൈവശാസ്ത്രജ്ഞർ, പണ്ഡിതർ, വിദ്യാഭ്യാസ വിചക്ഷണർ, മന്ത്രിമാർ, വൈദികർ, എൽജിബിടിക്യു വക്താക്കൾ എന്നിവർ വിവിധ വിഷയങ്ങളിന്മേൽ സംസാരിക്കും.

അമേരിക്കയിലെ എൽജിബിടിക്യു സമൂഹത്തിനിടയിൽ അജപാലന ശുശ്രൂഷ ചെയ്യുന്ന ഫാ. ജെയിംസ് മാർട്ടിനാണ്, ഫ്രാൻസിസ് പാപ്പായോട് ഈ സമ്മേളനത്തെക്കുറിച്ചു സംസാരിക്കുകയും, പാപ്പായുടെ വാക്കുകൾ ശ്രവിക്കുവാൻ അംഗങ്ങൾ  ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചതും. ഇതിനെ തുടർന്നാണ് ഈശോസഭാ വൈദികനായ അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചത്. വാഷിംഗ്ടണിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൺ ഗ്രിഗറി പങ്കെടുക്കുന്നവർക്കായി വിശുദ്ധ കുർബാന അർപ്പിക്കും.

കർദിനാൾ അംഗങ്ങൾക്കായി വിശുദ്ധ കുർബാന  അർപ്പിക്കുന്നു എന്നറിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, പ്രാർത്ഥനയിൽ ഐക്യപ്പെടുന്നുവെന്നും, പാപ്പാ തന്റെ ഹ്രസ്വസന്ദേശത്തിൽ കുറിച്ചു. യേശുവിന്റെ അനുഗ്രഹവും, പരിശുദ്ധ അമ്മയുടെ സംരക്ഷണവും പാപ്പാ ആശംസിച്ചു.

ഇത് നാലാം തവണയാണ് ഫ്രാൻസിസ് പാപ്പാ കത്തോലിക്കരായ എൽജിബിടിക്യു അംഗങ്ങൾക്കുവേണ്ടിയുള്ള ഔട്ട് റീച്ച് പരിപാടിക്ക് ആശംസകൾ അറിയിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow