സുവിശേഷം വായിക്കൂ, യേശു പറയുന്നത് ശ്രവിക്കൂ, പാപ്പാ
നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ
നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ.
കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ദിനമായിരുന്ന ചൊവ്വാഴ്ച (06/08/24) “കർത്താവിൻറെരൂപാന്തരീകരണം” (#TransfigurationOfTheLord) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“ഇവൻ എൻറെ പ്രിയപുത്രൻ, ഇവനെ ശ്രവിക്കുക" (മത്തായി 17.5). ജീവിതത്തിൽ ചെയ്യേണ്ടതെല്ലാം ഇതിലടങ്ങിയിരിക്കുന്നു: യേശുവിനെ ശ്രവിക്കുന്നതിൽ. സുവിശേഷം എടുക്കുക, വായിക്കുക, യേശു നിങ്ങളുടെ ഹൃദയത്തോട് പറയുന്നത് കേൾക്കുക. കാരണം, നിത്യജീവൻറെ വചനങ്ങൾ അവിടത്തെ പക്കലുണ്ട്. #കർത്താവിൻറെരൂപാന്തരീകരണം ”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: “Questi è il Figlio mio prediletto, ascoltatelo” (Mt 17,5). Tutto quello che c’è da fare nella vita sta qui: ascoltare Gesù. Prendi il Vangelo, leggi e ascolta quello che dice Gesù al tuo cuore. Perché Lui ha parole di vita eterna. #TrasfigurazionedelSignore
EN: “This is my Son, the Beloved, listen to Him!” (Mt 17:5). The secret to life lies in listening to Jesus. Take the Gospels, read, and listen to what Jesus is saying to your heart. He has the words of eternal life. #TransfigurationOfTheLord
What's Your Reaction?