ലെബനനിലെ യുദ്ധത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ
തന്റെ നാല്പത്തിയാറാമത് അപ്പസ്തോലികയാത്രയുടെ അവസാന ദിനമായ സെപ്റ്റംബർ മാസം ഇരുപത്തിയൊമ്പതാം തീയതി, ബെൽജിയത്തിലെ കിംഗ് ബദൂയിൻ മൈതാനത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്കു ശേഷം, ഫ്രാൻസിസ് പാപ്പാ തന്റെ പ്രത്യേക അഭ്യർത്ഥനകളിൽ, ലെബനനിലെ രക്തരൂക്ഷിതമായ യുദ്ധത്തെ അപലപിച്ചു. ദുരിതമനുഭവിക്കുന്ന ജനതയുടെ കഷ്ടപ്പാടുകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
തന്റെ നാല്പത്തിയാറാമത് അപ്പസ്തോലികയാത്രയുടെ അവസാന ദിനമായ സെപ്റ്റംബർ മാസം ഇരുപത്തിയൊമ്പതാം തീയതി, ബെൽജിയത്തിലെ കിംഗ് ബദൂയിൻ മൈതാനത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്കു ശേഷം, ഫ്രാൻസിസ് പാപ്പാ തന്റെ പ്രത്യേക അഭ്യർത്ഥനകളിൽ, ലെബനനിലെ രക്തരൂക്ഷിതമായ യുദ്ധത്തെ അപലപിച്ചു. ദുരിതമനുഭവിക്കുന്ന ജനതയുടെ കഷ്ടപ്പാടുകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ലെബനൻ, ഒരു സന്ദേശദായകമായ ഒരു ദേശമാണ് ചരിത്രത്തിലെങ്കിലും, ഇന്ന് ആ ദേശം നൽകുന്ന സന്ദേശം രക്തസാക്ഷിത്വത്തിന്റേതു മാത്രമാണെന്നും പാപ്പാ പങ്കുവച്ചു.
യുദ്ധം ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യുന്നുവെന്നും, മധ്യപൂർവേഷ്യയിൽ കൊല്ലപെടുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നത് ആശങ്കാജനകമെന്നും പാപ്പാ പറഞ്ഞു. യുദ്ധം നിർത്തുന്നതിനും, സമാധാനം സംസ്ഥാപിക്കുന്നതിനും ഏവരുടെയും പ്രാർത്ഥനകളും പാപ്പാ അഭ്യർത്ഥിച്ചു. യുദ്ധത്തിൽ ഇരകളായവർക്കും അവരുടെ കുടുബത്തിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.
ലെബനനിൽ വെടിനിർത്തലിനുള്ള കാര്യങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിന് എല്ലാ അധികൃതരോടും താൻ ആവശ്യപ്പെടുന്നതായും പാപ്പാ പറഞ്ഞു. ലെബനന് പുറമെ, ഗാസ, പലസ്തീന , ഇസ്രായേൽ, ഉക്രൈൻ എന്നീ രാജ്യങ്ങളെയും പേരെടുത്തു പരാമർശിച്ച പാപ്പാ എല്ലാ ദേശങ്ങളിലും സമാധാനം എത്രയും വേഗം സംജാതമാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു.
What's Your Reaction?