പ്രയാസങ്ങളിൽ തളർന്നുപോകാതെ, ദൈവീകപദ്ധതിക്കനുസരണം മുൻപോട്ടുപോകണം: പാപ്പാ

ഇറ്റാലിയൻ കത്തോലിക്കാ സ്‌കൗട്ട് , ഗൈഡ് അംഗങ്ങളുടെ ഭാരവാഹിസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി.

Aug 27, 2024 - 19:44
 0  3
പ്രയാസങ്ങളിൽ തളർന്നുപോകാതെ, ദൈവീകപദ്ധതിക്കനുസരണം മുൻപോട്ടുപോകണം: പാപ്പാ

ഇറ്റാലിയൻ കത്തോലിക്കാ സ്‌കൗട്ട് , ഗൈഡ് അംഗങ്ങളുടെ ഭാരവാഹിസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സംഘടനയിലെ പ്രവർത്തനങ്ങൾ വഴിയായി സമൂഹത്തിൽ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്ന അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ആശംസകൾ അർപ്പിച്ചു. യുവതലമുറയ്ക്ക് സംഘടന നൽകുന്ന ആർദ്രതയോടുകൂടിയ ജ്ഞാനപരിപാലനയും പാപ്പാ അടിവരയിട്ടുപറഞ്ഞു. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടും, അവരോട് അനുഭാവപൂർവം പെരുമാറിക്കൊണ്ടും, സുവിശേഷവത്ക്കരണത്തിന്റെ ഫലങ്ങൾ സംഘടന ഇനിയും ധാരാളം നേടട്ടെയെന്നും പാപ്പാ ആശംസിച്ചു.

ശ്രവണത്തിനും, മറ്റുള്ളവരോട് സംഭാഷണം നടത്തുന്നതിനും, അടിസ്ഥാനമായ പ്രാർത്ഥനയുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. സ്‌നേഹം നമുക്ക് ദാനമായി നൽകുന്ന കർത്താവുമായ നാം നിരന്തരം സംഭാഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അപ്രകാരം നമ്മുടെ ജീവിതം മുഴുവൻ അവന്റെ ഹൃദയത്തോട് അനുരൂപമാക്കിക്കൊണ്ട് മുൻപോട്ടുപോകാൻ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ദൗത്യനിർവ്വഹണത്തിന്റെ വെല്ലുവിളികൾ അപ്പസ്തോലന്മാരുടെ ജീവിതത്തിൽ ഉണ്ടായപ്പോൾ യേശു നടത്തിയ ഇടപെടലുകളെയും പാപ്പാ എടുത്തു പറഞ്ഞു. ഇവയെ "രൂപകൽപ്പനപരമായ ഇടപെടലുകൾ" എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.

പരിശീലകരുടെ ജീവിതവും പെരുമാറ്റവും, പരിശീലനം നേടുന്നവരിൽ  ചെലുത്തുന്ന ഘടനാപരമായ സ്വാധീനം വളരെ വലുതാണെന്നും, അതിനാൽ വാക്കുകളേക്കാളുപരി, ജീവിതം കൊണ്ട് പരിശീലനം നടത്തണമെന്നും പാപ്പാ പറഞ്ഞു. ദൈവത്തിന്റെ കൃപയാൽ പരിപാലിക്കപ്പെടുന്ന ക്രിസ്തുവിന്റെ ശിഷ്യരെന്ന നിലയിലുള്ള പരിശീലകരുടെ നിരന്തരമായ മാനുഷികവും, ആത്മീയവുമായ അടുപ്പം പരിശീലനത്തിൽ ഉള്ളവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ക്രിസ്തീയ ജീവിതത്തിനുള്ള പരിശീലന വേദിയാക്കി, സാഹോദര്യ കൂട്ടായ്മയ്ക്കുള്ള അവസരമാക്കി മാറ്റാൻ സ്‌കൗട്ട്, ഗൈഡ്‌സ് അംഗങ്ങളെ  പാപ്പാ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകളെ ചേർത്തുനിർത്തിക്കൊണ്ട് അവർക്കു സേവനങ്ങൾ നൽകുവാനും പാപ്പാ ആഹ്വാനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow