സ്നേഹത്തിൽ മറ്റുള്ളവർക്ക് ഇടം നൽകുന്നതാണ് യഥാർത്ഥ ക്രൈസ്തവജീവിതം: പാപ്പാ

ഇറ്റലിയിലെ പലെർമോയുടെ മധ്യസ്ഥയായ വിശുദ്ധ വിശുദ്ധ റൊസാലിയായുടെ തിരുശരീരം കണ്ടെടുത്തതിന്റെ നാനൂറാം വാർഷികം ആഘോഷിക്കുന്ന  വേളയിൽ, ഇന്നത്തെ ലോകത്തിൽ വിശുദ്ധ നൽകുന്ന നല്ല മാതൃകകൾ എടുത്തു പറഞ്ഞുകൊണ്ടും, ക്രൈസ്തവരെന്ന നിലയിൽ അതിനെ  പിൻചെല്ലേണ്ടതിന്റെ ആവശ്യകതകൾ

Jul 8, 2024 - 22:30
 0  9
സ്നേഹത്തിൽ മറ്റുള്ളവർക്ക് ഇടം നൽകുന്നതാണ് യഥാർത്ഥ ക്രൈസ്തവജീവിതം: പാപ്പാ

ഇറ്റലിയിലെ പലെർമോയുടെ മധ്യസ്ഥയായ വിശുദ്ധ വിശുദ്ധ റൊസാലിയായുടെ തിരുശരീരം കണ്ടെടുത്തതിന്റെ നാനൂറാം വാർഷികം ആഘോഷിക്കുന്ന  വേളയിൽ, ഇന്നത്തെ ലോകത്തിൽ വിശുദ്ധ നൽകുന്ന നല്ല മാതൃകകൾ എടുത്തു പറഞ്ഞുകൊണ്ടും, ക്രൈസ്തവരെന്ന നിലയിൽ അതിനെ  പിൻചെല്ലേണ്ടതിന്റെ ആവശ്യകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും, പലേർമോ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ കൊറാദോ ലോറെഫീച്ചേയെ അഭിസംബോധന ചെയ്തുകൊണ്ട്, വിശ്വാസികൾക്കായി ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സ്ത്രീത്വത്തിന്റെ അനശ്വരമായ നന്മയും, അപ്പസ്തോലിക ധീരതയും കൈമുതലാക്കിയ സ്ത്രീയെന്നാണ് പാപ്പാ തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ വിശുദ്ധയെ വിശേഷിപ്പിച്ചത്.

'എന്റെ കർത്താവിന്റെ സ്നേഹത്താൽ', എന്ന ആദർശവാക്യം എപ്പോഴും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തി എന്ന നിലയിൽ , ലോകത്തിന്റെ സമ്പന്നത ഉപേക്ഷിച്ചുകൊണ്ട് തന്റെ ജീവിതം പൂർണ്ണമായി സമർപ്പിക്കുവാനുള്ള വിശുദ്ധയുടെ ധീരത പാപ്പാ അനുസ്മരിച്ചു. അതിനാൽ ക്രൈസ്തവന്റെ ജീവിതം അടയാളപ്പെടുത്തുന്നത്, കുരിശിനാൽ മാത്രമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സ്നേഹം മനസിലാക്കപ്പെടുകയോ, അംഗീകരിക്കപ്പെടാതെയോ വരുന്ന അവസരങ്ങളിൽ പോലും, ക്രിസ്ത്യാനി സ്നേഹിക്കുന്നതിൽ പുറകോട്ടു പോകരുതെന്നും പാപ്പാ പറഞ്ഞു.

"ക്രിസ്തുവിനെ അനുഗമിക്കുന്നവർ, പ്രത്യാശയായ സുവിശേഷത്തിന്റെ യുക്തി സ്വന്തമാക്കാൻ വിളിക്കപ്പെടുന്നു. സ്നേഹത്തിൽ മറ്റുള്ളവർക്ക് ഇടം നൽകുന്നതിനും, സഹോദരന് അനുകൂലമാം വിധം സ്നേഹത്തിന്റെ യാഗഭാവം സ്വീകരിക്കുവാനും, മറ്റുള്ളവരുമായി പങ്കിടുന്നതിനുമുള്ളതാണ് ക്രൈസ്തവജീവിതമെന്നും" പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ വിശുദ്ധയുടെ മാതൃക, നമ്മെ വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷ്യത്തെ ഒരു സുവിശേഷ ജീവിതശൈലിയിലേക്ക് പരിവർത്തനപ്പെടുത്തുവാൻ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്, മറ്റുള്ളവർക്ക് വേണ്ടി സത്യം സമർപ്പിച്ച ഒരു വ്യക്തിയായിരുന്നു വിശുദ്ധ റൊസാലിയായെന്നും, ഈ ആത്മീയവീര്യം ഇന്നും ക്രൈസ്തവരുടെ ജീവിതമാതൃകയാകണമെന്നും പാപ്പാ പറഞ്ഞു. കരുണയുടെ കണ്ണുകളോടുകൂടി മറ്റുള്ളവരെ കാണുവാനും, അവർക്കു സാന്ത്വനത്തിന്റെ ഔഷധം പകരുവാനും, അപ്രകാരം രക്തസാക്ഷികളുടെ രക്തത്താൽ പുനരുജ്ജീവിപ്പിക്കപ്പെട്ട, നമ്മുടെ രക്ഷകനായ ക്രിസ്തുവിന് സത്യവും തിളക്കമാർന്നതുമായ സാക്ഷ്യം നൽകുന്ന ഒരു ജീവനുള്ള സമൂഹമായി മാറുന്നതിനും പലെർമോയിലെ സഭാമക്കളെ പാപ്പാ ആഹ്വാനം ചെയ്തു

What's Your Reaction?

like

dislike

love

funny

angry

sad

wow