പാപ്പായ്ക്ക് രണ്ടു തവണ തീവ്ര ശ്വാസതടസ്സമുണ്ടായി
റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ ശ്വാസകോശങ്ങളിൽ കഫം കെട്ടിയതുമൂലം തിങ്കളാഴ്ച (03/03/24) രണ്ടു പ്രാവശ്യം കടുത്ത ശ്വാസതടസ്സം ഉണ്ടായി എന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് ഒരു പത്രുക്കുറിപ്പിൽ വെളിപ്പെടുത്തി.

ഈ ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് പാപ്പായെ ശ്വാസകോശ പരിശോധന പ്രക്രിയയായ ബ്രോങ്കോസ്കോപ്പിക്ക് രണ്ടുതവണ വിധേയനാക്കുകയും ധാരാളം സ്രവം വലിച്ചെടുക്കുകയും ചെയ്തുവെന്നും തിങ്കളാഴ്ച രാത്രി പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ വത്തിക്കാൻ അറിയിച്ചു.
അന്നുച്ചതിരിഞ്ഞ് പാപ്പായ്ക്ക് ശ്വസിക്കുന്നതിനു വീണ്ടും ശ്വസനസഹായയന്ത്രം ഘടിപ്പിച്ചുവെന്നും പാപ്പാ സദാ ഉണർവ്വോടും സുബോധത്തോടും കൂടിയിരിക്കുന്നുവെന്നും സഹകരണമനോഭാവം പുലർത്തുന്നുണ്ടെന്നും പത്രക്കുറിപ്പിൽ കാണുന്നു.
തിങ്കളാഴ്ച രാത്രി മുഴുവൻ പാപ്പാ ഉറങ്ങിയെന്നും വിശ്രമം തുടരുന്നുവെന്നും പ്രസ്സ് ഓഫീസ് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിക്കുശേഷം പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
ശ്വാസനാള വീക്കത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച, ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക് പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തുകയും, തുടർന്ന് വൈദ്യസംഘം ചികിത്സയിൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ശക്തികൂടിയ മരുന്നുകൾ അടങ്ങിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പാപ്പായ്ക്ക് ശ്വാസതടസ്സം ഉണ്ടാകുകയും ഓക്സിജൻ നല്കിതുടങ്ങുകയും ചെയ്തത്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതിയുടെ സങ്കീർണ്ണത നിലനില്ക്കുന്നു.
What's Your Reaction?