വിദ്വേഷവും അക്രമവും മനുഷ്യത്വത്തിൻറെ നിരാകരണം, പാപ്പാ

1933-നും 1945-നുമിടയിൽ നാസികൾ യഹൂദരും ഇതര മതസ്ഥരുമൾപ്പടെയുള്ള ദശലക്ഷക്കണക്കിനാളുകളെ ഇല്ലായ്മ ചെയ്യുന്നതിനു നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ആചരിക്കപ്പെട്ട ജനുവരി 27-ന് ഫ്രാൻസീസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം. പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസിതടങ്കൽ പാളയം സോവ്യറ്റ് സൈന്യം 1945 ജനുവരി 27-ന് മോചിപ്പിച്ച ദിവസമാണ് ഈ ഓർമ്മദിനമായി ആചരിക്കുന്നത്.

Jan 29, 2024 - 12:03
 0  5
വിദ്വേഷവും അക്രമവും മനുഷ്യത്വത്തിൻറെ നിരാകരണം, പാപ്പാ

വെറുപ്പിൻറെയും ഹിംസയുടെയും യുക്തിക്ക് ഒരിക്കലും ന്യായീകരണം ഇല്ലെന്ന് മാർപ്പാപ്പാ.

1933-നും 1945-നുമിടയിൽ നാസികൾ യഹൂദരും ഇതര മതസ്ഥരുമൾപ്പടെയുള്ള ദശലക്ഷക്കണക്കിനാളുകളെ ഇല്ലായ്മ ചെയ്യുന്നതിനു നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ആചരിക്കപ്പെട്ട ജനുവരി 27-ന്,  ശനിയാഴ്‌ച (27/01/24)   #നമ്മൾഅനുസ്മരിക്കുന്നു (#WeRemember) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കഴിഞ്ഞ നൂറ്റാണ്ടിൽ  ദശലക്ഷക്കണക്കിന് യഹൂദരെയും ഇതര മതസ്ഥരെയും ഭീകരമാംവിധം ഇല്ലായ്മ ചെയ്തതിൻറെ ഓർമ്മയാചരണവും ആ കൃത്യത്തെ അപലപിക്കലും, വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും യുക്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മറക്കാതിരിക്കാൻ എല്ലാവരേയും സഹായിക്കട്ടെ, കാരണം അത് നമ്മുടെ മനുഷ്യത്വത്തെത്തന്നെ നിഷേധിക്കുന്നു. #നമ്മൾഅനുസ്മരിക്കുന്നു . #WeRemember”.

പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസിതടങ്കൽ പാളയം സോവ്യറ്റ് സൈന്യം 1945 ജനുവരി 27-ന് മോചിപ്പിച്ച ദിവസമാണ് ഈ ഓർമ്മദിനമായി ആചരിക്കുന്നത്. ഇക്കൊല്ലം ആചരിക്കപ്പെട്ടത് എഴുപത്തിയൊമ്പതാം വാർഷികമാണ്.2005-ൽ ഏക്യരാഷ്ട്രസഭയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow