പിആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും മലയാളിയുമായ പിആര്‍ ശ്രീജേഷിന്

Aug 21, 2024 - 23:37
 0  9
പിആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും മലയാളിയുമായ പിആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച്‌ കൊണ്ട് വലിയ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കും
സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. അതേ സമയം, ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow