ഖത്തര്‍ ഇതെന്ത് ഭാവിച്ചാണ്: പ്രവാസികള്‍ക്ക് തിരിച്ചടികളുടെ കാലം, അന്നം മുട്ടിക്കുമോ ഷെയിഖ് തമീം

സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഖത്തർ. സ്വകാര്യ മേഖലയിലെ തൊഴില്‍ ദേശസാല്‍ക്കരിക്കുക, തങ്ങളുടെ പൗരന്മാർക്ക് തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിർത്തിത്തി ഖത്തർ പുതിയ നിയമം

Sep 4, 2024 - 12:10
 0  2
ഖത്തര്‍ ഇതെന്ത് ഭാവിച്ചാണ്: പ്രവാസികള്‍ക്ക് തിരിച്ചടികളുടെ കാലം, അന്നം മുട്ടിക്കുമോ ഷെയിഖ് തമീം

ദോഹ: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഖത്തർ. സ്വകാര്യ മേഖലയിലെ തൊഴില്‍ ദേശസാല്‍ക്കരിക്കുക, തങ്ങളുടെ പൗരന്മാർക്ക് തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിർത്തിത്തി ഖത്തർ പുതിയ നിയമം പുറത്തിറക്കിയെന്നാണ് ഖത്തർ വാർത്താ ഏജൻസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് സെപ്റ്റംബർ 1 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതിയ നിയമം ഖത്തർ ജനതയ്ത്ത് സ്ഥിരമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തൊഴില്‍ ദേശസാല്‍ക്കരണത്തിനായുള്ള സ്റ്റാൻഡേർഡ് തൊഴില്‍ കരാർ ടെംപ്ലേറ്റുകള്‍ എല്ലാവരും കർശനമായി പാലിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് നിയമത്തിൻ്റെ വ്യവസ്ഥകള്‍ക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായിരിക്കും.

ഖത്തർ പൗരന്മാർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിശീലനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ പ്രഖ്യാപിച്ച നാഷണല്‍ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കവും. ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ രാജ്യത്തെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള തൊഴില്‍ വിപണിയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന രാജ്യത്തിൻ്റെ മൂന്നാം ദേശീയ വികസന സ്ട്രാറ്റജിയേയും പുതിയ നിയമം പിന്തുണയ്ക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow