മഴക്കാലത്തെ നേരിടാൻ കേരളം: മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം.

കൊച്ചി: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം.
മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മപദ്ധതി തയ്യാറാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താൻ തീരുമാനിച്ചു.
What's Your Reaction?






