വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; പ്രതി റിമാന്‍ഡില്‍

കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍.

Nov 20, 2024 - 11:52
 0  10
വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; പ്രതി റിമാന്‍ഡില്‍

രുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.

ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്ബലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്ബലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അമ്ബലപ്പുഴ പൊലീസിന് കൈമാറും.

നവംബര്‍ ആറാം തിയതി മുതല്‍ കാണാതായ യുവതിയെ അമ്ബലപ്പുഴയില്‍ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആയിരുന്നു കൊലപാതകം. ജയചന്ദ്രന്റെ വീടിനു സമീപത്ത് നിന്ന് കുഴിച്ചെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വിജയ ലക്ഷ്മിയുടെ ഒഡീഷയിലുള്ള സഹോദരന്‍ എത്തിയ ശേഷം കൊല്ലം കുലശേഖരപുരത്തെ വീട്ടില്‍ സംസ്‌കരിക്കും.

കേസില്‍ അമ്ബലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മില്‍ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച്‌ വാടകയ്ക്ക് താമസിക്കുകയാണ് വിജയലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയ ജയലക്ഷ്മിയേ ഇതിന് മുമ്ബ് കണ്ടിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ പലവിധ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു ജയചന്ദ്രന്റെ കുടുംബം പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow