നടൻ മേഘനാഥൻ അന്തരിച്ചു

പ്രശസ്ത നടൻ മേഘനാഥൻ (60) അന്തരിച്ചു.

Nov 21, 2024 - 11:54
 0  14
നടൻ മേഘനാഥൻ അന്തരിച്ചു

പ്രശസ്ത നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ് മേഘനാഥൻ‌.

അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ ചിത്രം. ചമയം, രാജധാനി, പഞ്ചാ​ഗ്നി, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പപ്പൻ, ചെങ്കോൽ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ‌.

What's Your Reaction?

like

dislike

love

funny

angry

sad

wow