തൃശൂർ ചാവക്കാടും ദേശീയ പാത 66ൽ വിള്ളൽ വീണു

തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ.

May 21, 2025 - 13:51
 0  18
തൃശൂർ ചാവക്കാടും  ദേശീയ പാത 66ൽ വിള്ളൽ വീണു

തൃശൂർ:  തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി.

മണത്തലയില്‍  നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്.

ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.

അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമായിരിക്കും പ്രത്യേക പരിശോധന നടത്തുക. 

What's Your Reaction?

like

dislike

love

funny

angry

sad

wow