ഭാരത് അരിക്ക് പകരമായി ശബരി കെ റൈസുമായി കേരളം

ഭാരത് അരിക്ക് പകരമായി കേരളത്തിന്‍റെ ശബരി കെ റൈസ് ഉടൻ എത്തും

Mar 1, 2024 - 19:50
 0  2
ഭാരത് അരിക്ക് പകരമായി ശബരി കെ റൈസുമായി കേരളം
തിരുവനന്തപുരം: ഭാരത് അരിക്ക് പകരമായി കേരളത്തിന്‍റെ ശബരി കെ റൈസ് ഉടൻ എത്തും. ഇതിനുള്ള തയാറെടുപ്പുകള്‍ വേഗത്തില്‍ പൂർത്തിയാകുകയാണെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു.
സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്ന് ഏത് കാർഡ് ഉടമയ്ക്കും പത്തു കിലോ അരി വാങ്ങാമെന്നും ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കില്‍ ഭാരത് അരിയായി നല്‍കുന്നതെന്നും മന്ത്രി ആരോപിച്ചു. ഭാരത് അരി സിവില്‍ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ നല്‍കിയിരുന്നെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അത് ലഭ്യമാക്കാമായിരുന്നു.

ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി.ആർ.അനില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow