സിന്ധു നദീജല കരാര്‍ നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം ജലബോംബാണെന്ന് യുഎന്നില്‍ പാകിസ്ഥാന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ (ഐഡബ്ല്യുടി) താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള
ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ (ഐഡബ്ല്യുടി) താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം ജലബോംബാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍. ജലം തടയാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാനിലെ പത്തില്‍ ഒരാളെ ബാധിക്കുമെന്ന് പാകിസ്ഥാന്‍ സെനറ്റര്‍ സയ്യിദ് അലി സഫര്‍ അവകാശപ്പെട്ടു.
വെള്ളിയാഴ്ച നടന്ന സെനറ്റ് സമ്മേളനത്തില്‍, പ്രതിപക്ഷമായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ (പിടിഐ) മുതിര്‍ന്ന നേതാവായ സഫര്‍, പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇത് വ്യാപകമായ പട്ടിണിയിലേക്ക് നയിക്കുമെന്നും കൂട്ട മരണങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
'ജല പ്രതിസന്ധി ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും. ഞങ്ങളുടെ ജലത്തിന്റെ മൂന്നില്‍ നാല് ഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നതെന്നതിനാല്‍ സിന്ധു നദീജല കരാര്‍ ഞങ്ങളുടെ ജീവനാഡിയാണ്, പത്തില്‍ ഒമ്പത് പേരും ഉപജീവനത്തിനായി സിന്ധു നദീജല കരാറിനെയാണ് ആശ്രയിക്കുന്നത്. ഞങ്ങളുടെ വിളകളുടെ 90 ശതമാനവും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്, ഞങ്ങളുടെ എല്ലാ വൈദ്യുതി പദ്ധതികളും അണക്കെട്ടുകളും അതിലാണ് നിര്‍മ്മിച്ചിരിക്കുന്നത്,' സഫര്‍ പറഞ്ഞു.
What's Your Reaction?






