സ്കൂള്‍ ബാഗിനുള്ളില്‍ മലമ്ബാമ്ബ്; കൈയില്‍ തട്ടിയത് പുസ്തകമെടുക്കുന്നതിനിടെ

സ്കൂളിലെത്തി ആദ്യ പീരിയഡില്‍ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കൈയില്‍ തട്ടിയത് മലമ്ബാമ്ബ്.

Jul 10, 2024 - 23:37
 0  2
സ്കൂള്‍ ബാഗിനുള്ളില്‍ മലമ്ബാമ്ബ്; കൈയില്‍ തട്ടിയത് പുസ്തകമെടുക്കുന്നതിനിടെ

ചേലക്കര (തൃശൂർ): സ്കൂളിലെത്തി ആദ്യ പീരിയഡില്‍ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കൈയില്‍ തട്ടിയത് മലമ്ബാമ്ബ്.

ചേലക്കര ലിറ്റില്‍ ഫ്ലവർ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്ബാമ്ബിന്റെ കുഞ്ഞിനെ കണ്ടത്.

പുസ്തകമെടുക്കാൻ തുടങ്ങുന്നതിനിടെ കൈയില്‍ എന്തോ തടഞ്ഞതിനെ തുടർന്ന് കൈവലിച്ച്‌ നോക്കിയപ്പോഴാണ് ഉള്ളില്‍ പാമ്ബിനെ കണ്ടത്. അടുത്തിരുന്ന സഹപാഠി ഉടൻ ബാഗിന്റെ സിബടച്ചു. സ്കൂളിന് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തി ബാഗ് പുറത്തെത്തിച്ച്‌ പാമ്ബിനെ പുറത്താക്കി.

വിദ്യാർഥിനിയുടെ വീട്ടില്‍ നിന്നാകാം പാമ്ബ് കയറിക്കൂടിയതെന്നും മഴക്കാലമായതിനാല്‍ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പ്രിൻസിപ്പല്‍ സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow