അഫ്ഗാനിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്ച; 15 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ 15 പേർ മരിച്ചു.

Mar 2, 2024 - 07:40
 0  4
അഫ്ഗാനിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്ച; 15 പേര്‍ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളിലുണ്ടായ മഞ്ഞുവീഴ്ചയിലാണ് ആളുകള്‍ക്ക് ജീവൻ നഷ്ടമായത്.
കന്നുകാലികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം മൃഗങ്ങള്‍ ചത്തതായാണ് വിവരം. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോർട്ട്.

മഞ്ഞുവീഴ്ചയെ തുടർന്നു നിരവധി റോഡുകള്‍ തടസപ്പെട്ടു. ദുരിതബാധിതർക്ക് ഭക്ഷണവും കന്നുകാലികള്‍ക്ക് കാലിത്തീറ്റയും വിതരണം ചെയ്യാനും, മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടവരെ രക്ഷിക്കാനും നടപടികള്‍ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow