മധ്യപ്രദേശില്‍ കൊലപാതക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗ്വാളിയോർ സ്വദേശി സണ്ണി എന്ന ബാലകൃഷ്‌ണ ജാതവ് (30) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 5.30ഓടെ സിവില്‍ ലൈൻസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭൂപേന്ദ്ര സിങ് കുശ്വാഹ സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് സൂപ്രണ്ട് സമീർ സൗരഭ് , പൊലീസ് സ്റ്റേഷൻ ഇൻ- ചാർജ് ഇൻസ്‌പെക്ടർ രാംബാബു യാദവ് , ഹെഡ് കോണ്‍സ്ട്രബിള്‍ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി എ.എസ്.പി അരവിന്ദ് താക്കൂർ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു. മനുഷ്യാവകാശ കമീഷന്റെ മാർഗനിർദേശങ്ങള്‍ പ്രകാരം സംഭവം മജിസ്‌ട്രേറ്റ് അന്വേഷിക്കും. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. സണ്ണിക്കെതിരെ പല സ്റ്റേഷനുകളിലായി ധാരാളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തില്‍ മറീന പൊലീസ് സൂപ്രണ്ടിനെ പിരിച്ചു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
What's Your Reaction?