വീണ്ടും നീട്ടി സുനിതാ വില്യംസിന്‍റെ മടക്കയാത്ര: കാരണം വ്യക്തമാക്കാതെ നാസ

വീണ്ടും നീട്ടി നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്‍റെ മടക്കയാത്ര.

Jun 25, 2024 - 23:56
 0  7
വീണ്ടും നീട്ടി സുനിതാ വില്യംസിന്‍റെ മടക്കയാത്ര: കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: വീണ്ടും നീട്ടി നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്‍റെ മടക്കയാത്ര. യാത്ര വൈകുന്നതില്‍ നാസ വിശദീകരണം നല്‍കാത്തത് ഏറെ ആശങ്കയുയർത്തുന്നു.
കഴിഞ്ഞ അഞ്ചിനാണ് സുനിതയും നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച്‌ വില്‍മറും അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കു യാത്ര തിരിച്ചത്. അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗ് കമ്ബനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിലാണിത്. തീരുമാനിച്ചിരുന്നത് പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് ശേഷം പത്തിന് ഇതേ പേടകത്തില്‍ തന്നെ മടങ്ങാനായിരുന്നെങ്കിലും 14ലേക്കും, ശേഷം 26ലേക്കും മാറ്റിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow