താജ് മഹലിനുള്ളില്‍ ഗംഗാ ജലം ഒഴിച്ച ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താജ് മഹലിനുള്ളില്‍ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

Aug 4, 2024 - 19:50
 0  5
താജ് മഹലിനുള്ളില്‍ ഗംഗാ ജലം ഒഴിച്ച ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: താജ് മഹലിനുള്ളില്‍ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഖില ഭാരത ഹിന്ദു മഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് താജ്ഗഞ്ജ് പൊലീസ് അറിയിച്ചു.

താജ് മഹല്‍ 'തേജോ മഹാലയ' എന്ന ശിവ ക്ഷേത്രമാണെന്ന് വാദിക്കുന്ന ഇവര്‍ സാവന്‍ മാസത്തോടനുബന്ധിച്ചാണ് പ്ലാസ്റ്റിക് കുപ്പികളില്‍ ഗംഗാ ജലവുമായി എത്തിയത്.

കെട്ടിടത്തിന്റെ അടിത്തറയിലേക്കുള്ള അടച്ച ഭാഗത്തേക്ക് പ്രതികളിലൊരാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍നിന്ന് വെള്ളം ഒഴിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

താജ് മഹലിന്റെ സുരക്ഷ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് എന്ന വ്യാജേനയെത്തിയ പ്രതികള്‍ ടിക്കറ്റെടുത്ത് അകത്ത് കയറുകയായിരുന്നു.

നേരത്തെ അഖില ഭാരത ഹിന്ദു മഹാസഭ അംഗം തന്നെയായ സ്ത്രീ ഗംഗാജലം വഹിച്ചുകൊണ്ട് താജ്മഹലിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. താജ് മഹല്‍ ശിവക്ഷേത്രമാണെന്നും അവിടെ ആരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow