തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ മോഷണം ; കവര്‍ന്നത് 25 പവന്‍ സ്വര്‍ണവും വെള്ളിയും

തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ മോഷണം.

Jan 27, 2024 - 19:29
 0  2
തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ മോഷണം ; കവര്‍ന്നത് 25 പവന്‍ സ്വര്‍ണവും വെള്ളിയും

തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ മോഷണം. നെടുമങ്ങാടുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.സംഭവത്തില്‍ 25 പവന്‍ സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടു.മുഖം മൂടി ധരിച്ച രണ്ട് പേരാണ് മാഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ കടയുടമ സ്ഥാപനം തുറക്കാന്‍ വന്നപ്പോഴാമ് മോഷണവിവരമറിയുന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറത്ത് മാറ്റിയ നിലയിലായിരുന്നു. സ്വര്‍ണവും പണവുമിരിക്കുന്ന ലോക്കര്‍ തുറന്നാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്.ലോക്കറിന് സമീപത്തായി താക്കോലുമുണ്ടായിരുന്നു. പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയുംമോഷ്ടിച്ചു. തറയില്‍ മുളക് പൊടിയും വിതറിയിരുന്നു.സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow