വയനാട് പുല്‍പ്പള്ളിയില്‍ കടുവ പശുക്കിടാവിനെ കൊന്നു

പുല്‍പ്പള്ളി താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കടുവ കൊന്നത്.

Feb 1, 2024 - 19:51
 0  3
വയനാട് പുല്‍പ്പള്ളിയില്‍ കടുവ പശുക്കിടാവിനെ കൊന്നു

യനാട് : പുല്‍പ്പള്ളി താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് പലർച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത് പശുകിടാവിന്റെ അലർച്ച കേട്ട് വീട്ടുകാർ വീടിന്റെ പുറത്ത് ലൈറ്റ് ഇട്ട് ഒച്ച വച്ചതിനെ തുടർന്ന് കടുവ പശു കിടാവിനെ ഉപേക്ഷിച്ച്‌ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു.

ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന്നാട്ടുകാർ പറഞ്ഞു വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow