ട്രൂകോളറും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു; പുതിയ എഐ അപ്ഡേറ്റ്

ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍ മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തു. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല്‍ വോയ്സ് അസിസ്റ്റന്‍സ് സാങ്കേതികവിദ്യ ട്രൂകോളറില്‍ കൊണ്ടുവരികയാണ് ലക്ഷ്യം

May 24, 2024 - 17:28
 0  15
ട്രൂകോളറും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു; പുതിയ എഐ അപ്ഡേറ്റ്
: :
playing

ഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍ മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തു. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല്‍ വോയ്സ് അസിസ്റ്റന്‍സ് സാങ്കേതികവിദ്യ ട്രൂകോളറില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

എഷ്വര്‍ എഐ സ്പീച്ച്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. ട്രൂകോളര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുക.

ഇപ്പോള്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്റ് ലഭ്യമാണ്. ഇത് 2022-ലാണ് അവതരിപ്പിക്കപ്പെട്ടത്. കോള്‍ എടുക്കുക, അവ സ്‌ക്രീന്‍ ചെയ്യുക, കോള്‍ റെക്കോര്‍ഡ് ചെയ്യുക എന്നിങ്ങനെ പലവിധ ജോലികള്‍ ചെയ്യാന്‍ ഇതിനാവും. ഈ ഫീച്ചര്‍ പക്ഷെ എല്ലാ രാജ്യങ്ങളിലും കിട്ടില്ല. ഇപ്പോള്‍ പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ എഐ അസിസ്റ്റന്റ് ട്രൂ കോളര്‍ അപ്ഗ്രേഡ് ചെയ്യുകയാണ്.

ട്രൂകോളര്‍ എഐ അസിസ്റ്റന്റിന്റെ ലൈവ് കോള്‍ സ്‌ക്രീനിങ് സംവിധാനം ഉപയോഗപ്പെടുത്തി ട്രൂകോളര്‍ എഐ അസിസ്റ്റന്റ് ഫോണ്‍ വിളിക്കുന്ന ആളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അതിനനുസരിച്ച്‌ കോള്‍ കൈമാറുകയും ചെയ്യാൻ സാധിക്കും. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐയുടെ സഹായത്താല്‍ ഉപഭോക്താവിന്റെ സ്വന്തം ശബ്ദം തന്നെ ഈ വോയ്സ് അസിസ്റ്റന്റിന് നല്‍കാനാവും.

ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ കോള്‍ അനുഭവം മെച്ചപ്പെടുമെന്ന് ട്രൂകോളര്‍ അവകാശപ്പെടുന്നു. ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ട്രൂ കോളര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ഫീച്ചര്‍ നിലവില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow