കോടതി പാസ്‌പോര്‍ട്ട് തടഞ്ഞതോടെ ഭാര്യയെ ട്രംപിന്റെ സ്ഥാനാരോഹണത്തിനയച്ച് മുന്‍ ബ്രസീല്‍ പ്രസിഡന്റ്

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ മിഷേല്‍ ബോല്‍സൊനാരോയെ അയച്ച് മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോ.

Jan 19, 2025 - 09:57
 0  8
കോടതി പാസ്‌പോര്‍ട്ട് തടഞ്ഞതോടെ ഭാര്യയെ ട്രംപിന്റെ സ്ഥാനാരോഹണത്തിനയച്ച് മുന്‍ ബ്രസീല്‍ പ്രസിഡന്റ്

സാവോ പോളോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ മിഷേല്‍ ബോല്‍സൊനാരോയെ അയച്ച് മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോ. പാസ്പോര്‍ട്ട് താല്‍ക്കാലികമായി പുനഃസ്ഥാപിക്കുന്നതിനുള്ള ബോള്‍സോനാരോയുടെ അഭ്യര്‍ത്ഥന ബ്രസീല്‍ സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചതോടെയാണ് മുന്‍ പ്രസിഡന്റിന്റെ യുഎസ് യാത്ര മുടങ്ങിയത്. ഇതോടെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് അദ്ദേഹം ഭാര്യയെ അയക്കുകയായിരുന്നു.

താന്‍ രാഷ്ട്രീയ പീഡനത്തിന് ഇരയായെന്ന് ഭാര്യയോടൊപ്പം ബ്രസീലിയയിലെ വിമാനത്താവളത്തിലെത്തിയ ബ്രസീല്‍ മുന്‍ പ്രസിഡന്റ് പറഞ്ഞു. ബോല്‍സൊനാരോ നിലവില്‍ രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും അലങ്കരിക്കുന്നല്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ ബോല്‍സൊനാരോക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറേസ് വിധിയില്‍ പറഞ്ഞു.

കോടതി തീരുമാനത്തില്‍ താന്‍ അസ്വസ്ഥനാണെന്നും വിധി ഞെട്ടലുണ്ടാക്കിയെന്നും ബോല്‍സോനാരോ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ പ്രസിഡന്റിന്റെ ഏകദോശം 20 ഓളം അനുയായികള്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. മിഷേല്‍ ബോല്‍സോനാരോയെ എല്ലാവരും ചേര്‍ന്ന് യുഎസിലേക്ക് യാത്രയാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow