കുടിയേറ്റക്കാരെ സ്വീകരിച്ചില്ല; കൊളംബിയയ്ക്കുമേല്‍ 25% അധികനികുതി ചുമത്തി ട്രംപ്
നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിന് കൊളംബിയയ്ക്ക് മേൽ അധിക നികുതി ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വാഷിംഗ്‌ടൺ: നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിന് കൊളംബിയയ്ക്ക് മേൽ അധിക നികുതി ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനത്തിന് ലാൻഡിംഗ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നടപടി.കൊളംബിയൻ ഇറക്കുമതിക്ക് 25 ശതമാനം അടിയന്തര നികുതി ചുമത്തി ട്രംപ് ഉത്തരവിറക്കി.
പിന്നാലെ അമേരിക്കന്‍ ഇറക്കുമതിക്ക് 25 ശതമാനം നികുതി ചുമത്തി കൊളംബിയന്‍ പ്രസിഡന്റ് തിരിച്ചടിച്ചു. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും വ്യക്തമാക്കി. കുടിയേറ്റക്കാരെ സൈനികവിമാനങ്ങളില്‍ തിരിച്ചയക്കുന്ന അമേരിക്കന്‍ സമീപനം അംഗീകരിക്കാനാകില്ലെന്നും വേണ്ടിവന്നാല്‍ തന്റെ ഔദ്യോഗിക വിമാനം അയക്കുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞു.
What's Your Reaction?






