സൊമാലിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ട്രംപ്
സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് സൈന്യം

വാഷിംഗ്ടണ്‍: സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നിര്‍ദേശപ്രകാരമാണ് ഐഎസിനുമേല്‍ സൈന്യം ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു. ഐഎസിന്റെ മുഖ്യ ആസൂത്രകനെയും ആക്രമണത്തില്‍ ലക്ഷ്യമിട്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗുഹകളില്‍ ഒളിച്ചിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയ ഈ കൊലയാളികള്‍ അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തി,' ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
'ആക്രമണങ്ങള്‍ അവര്‍ താമസിക്കുന്ന ഗുഹകള്‍ നശിപ്പിക്കുകയും ഒരു തരത്തിലും സാധാരണക്കാര്‍ക്ക് ദോഷം വരുത്താതെ നിരവധി തീവ്രവാദികളെ കൊല്ലുകയും ചെയ്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രാജ്യത്തിന്റെ സൈന്യം വര്‍ഷങ്ങളായി ഈ ഐഎസ് ആസൂത്രകനെ ലക്ഷ്യമിടുകയായിരുന്നെന്നും എന്നാല്‍ ബൈഡനും അദ്ദേഹത്തിന്റെ കൂട്ടാളികളും ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം യുഎസ് സൈന്യത്തിന്റെ ആദ്യ സൈനിക നടപടിയാണിത്. അമേരിക്കന്‍ സൈന്യത്തിന്റെ ആഫ്രിക്കന്‍ കമാന്‍ഡ് നടത്തിയ ആക്രമണങ്ങള്‍ ട്രംപ് നിര്‍ദ്ദേശിച്ചതാണെന്നും സൊമാലിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചതാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
What's Your Reaction?






