പാലസ്തീനികള്‍ക്ക് ഗാസയിലേക്ക് മടങ്ങാന്‍ അവകാശമില്ലെന്ന് ട്രംപ്

യുഎസിന്റെ നേതൃത്വത്തിലുള്ള ഏറ്റെടുക്കല്‍ പദ്ധതി പ്രകാരം പാലസ്തീന്‍കാര്‍ക്ക് ഗാസയിലേക്ക് മടങ്ങാന്‍ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Feb 11, 2025 - 10:36
 0  13
പാലസ്തീനികള്‍ക്ക് ഗാസയിലേക്ക് മടങ്ങാന്‍ അവകാശമില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസിന്റെ നേതൃത്വത്തിലുള്ള ഏറ്റെടുക്കല്‍ പദ്ധതി പ്രകാരം പാലസ്തീന്‍കാര്‍ക്ക് ഗാസയിലേക്ക് മടങ്ങാന്‍ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസ യുഎസിന് സ്വന്തമാകുമെന്നും കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനികള്‍ക്കായി ഗാസയ്ക്ക് പുറത്ത് ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസ് അവതാരക ബ്രെറ്റ് ബെയറിനോട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്. 

''അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പാര്‍പ്പിടം ലഭിക്കാന്‍ പോകുന്നു... അവര്‍ക്കായി ഒരു സ്ഥിരമായ സ്ഥലം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്,' പാലസ്തീനികളെ മടങ്ങാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു. 

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് തന്റെ പദ്ധതി ആദ്യം വെളിപ്പെടുത്തിയത്. അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കുമെന്നും അവശിഷ്ടങ്ങള്‍ വൃത്തിയാക്കി മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച തീരദേശ സുഖവാസകേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലസ്തീനികള്‍ക്ക് ഗാസയില്‍ താമസിക്കാമെന്ന് അദ്ദേഹം ആദ്യം സൂചിപ്പിച്ചെങ്കിലും പിന്നീട് തന്റെ നിലപാട് മാറ്റി.ഈജിപ്തും ജോര്‍ദാനും പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഈ പദ്ധതിയെ അറബ് ലോകവും  അന്താരാഷ്ട്ര സമൂഹവും പൊതുവെ നിരസിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow