വധശ്രമത്തിന് ശേഷം കൂടുതല്‍ ഈശ്വര വിശ്വാസി ആയി; വൈറ്റ് ഹൗസില്‍ ഫെയ്ത്ത് ഓഫീസ് ആരംഭിക്കും

വൈറ്റ് ഹൗസില്‍ ആത്മീയ കാര്യങ്ങള്‍ പ്രത്യേക ഫെയ്ത്ത് ഓഫീസ് ആരംഭിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Feb 12, 2025 - 10:30
 0  19
വധശ്രമത്തിന് ശേഷം കൂടുതല്‍ ഈശ്വര വിശ്വാസി ആയി; വൈറ്റ് ഹൗസില്‍ ഫെയ്ത്ത് ഓഫീസ് ആരംഭിക്കും

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ആത്മീയ കാര്യങ്ങള്‍ പ്രത്യേക ഫെയ്ത്ത് ഓഫീസ് ആരംഭിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ് ടെലി ഇവാഞ്ചലിസ്റ്റ് പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുക.

ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും 'ഫെയ്ത്ത് ഓഫീസ്' പ്രവര്‍ത്തിക്കുക. അമേരിക്കയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടയ്ക്ക് കീഴില്‍ സംഘത്തിനും കഴിഞ്ഞ ദിവസം ട്രംപ് രൂപം നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെന്‍സില്‍വാനിയയില്‍ വച്ച് ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. മരണത്തില്‍ നിന്ന കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം താന്‍ കൂടുതല്‍ ഈശ്വര വിശ്വാസിയായെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow