യുദ്ധം അവസാനിക്കാറായില്ലെന്ന സെലന്‍സ്‌കിയുടെ പ്രസ്താവന ഏറ്റവും മോശമെന്ന് ട്രംപ്

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അടുത്തിട്ടില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Mar 4, 2025 - 11:47
 0  8
യുദ്ധം അവസാനിക്കാറായില്ലെന്ന സെലന്‍സ്‌കിയുടെ പ്രസ്താവന ഏറ്റവും മോശമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അടുത്തിട്ടില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'റഷ്യയുമായുള്ള യുദ്ധാവസാനം വളരെ വളരെ അകലെയാണെന്ന് ഉക്രെയ്നിന്റെ സെലെന്‍സ്‌കി പറയുന്നു' എന്ന തലക്കെട്ടിലുള്ള അസോസിയേറ്റഡ് പ്രസ് വാര്‍ത്ത ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തശേഷമാണ് ട്രംപ് വിമര്‍ശിച്ചത്. 

'സെലെന്‍സ്‌കിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും മോശം പ്രസ്താവനയാണിത്, അമേരിക്ക ഇത് അധികകാലം സഹിക്കില്ല!' ട്രംപ് എഴുതി.ഉക്രെയ്നിന്റെ സമ്പന്നമായ പ്രകൃതിവിഭവങ്ങളെക്കുറിച്ചുള്ള ഒരു കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിന് മുമ്പ് വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ സെലെന്‍സ്‌കിയുമായി ട്രംപും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും നടത്തിയ പരസ്യമായ ഏറ്റുമുട്ടലിന്റെ ബാക്കിയായാണ് ഈ അഭിപ്രായങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow