പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക് വരുന്നു

പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ഒരു പുതിയ യാത്രാ വിലക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്

Mar 7, 2025 - 11:17
 0  9
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക് വരുന്നു

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ഒരു പുതിയ യാത്രാ വിലക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ പാകിസ്ഥാന്റെ സഹകരണത്തെ ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചതിന് പിന്നാലെയാണ് നടപടി. 

രാജ്യങ്ങളുടെ സുരക്ഷാ, പരിശോധനാ അപകടസാധ്യതകള്‍ സംബന്ധിച്ച സര്‍ക്കാര്‍ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനോടൊപ്പം പാകിസ്ഥാനുമുള്ള യാത്രാ വിലക്ക് ആരംഭിച്ചതെന്നും അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 20 ന് അധികാരമേറ്റ ആദ്യ ദിവസം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിന് യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പ്രവേശനം ഭാഗികമായോ പൂര്‍ണ്ണമായോ നിര്‍ത്തിവയ്‌ക്കേണ്ട രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 12 നകം സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയോട് നിര്‍ദ്ദേശിച്ചു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ, മറ്റ് രാജ്യങ്ങളും യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ചൊവ്വാഴ്ച കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത നടത്തിയ ആദ്യ പ്രസംഗത്തില്‍, 2021-ല്‍ കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന് ഉത്തരവാദിയായ താലിബാന്‍ ഭീകരന്‍ മുഹമ്മദ് ഷരീഫുള്ളയെ അറസ്റ്റ് ചെയ്യുന്നതില്‍ ഇസ്ലാമാബാദിന്റെ സഹകരണം ട്രംപ് എടുത്തുപറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow