സമാധാന ശ്രമം: കൈകാര്യം ചെയ്യാന്‍ റഷ്യയേക്കാള്‍ പാട് ഉക്രെയ്‌നെയെന്ന് ഡൊണാള്‍ഡ് ട്രംപ്
സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ കൈകാര്യം ചെയ്യാന്‍ റഷ്യയേക്കാള്‍ പാട് ഉക്രെയ്‌നെയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ കൈകാര്യം ചെയ്യാന്‍ റഷ്യയേക്കാള്‍ പാട് ഉക്രെയ്‌നെയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായി അനായാസവും നല്ല രീതിയിലും ഇടപെടാന്‍ യു.എസിന് കഴിയുന്നുണ്ട്. ഉക്രെന്റെകാര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉക്രെയ്‌നുമായുള്ള വെടിനിര്‍ത്തല്‍ക്കരാര്‍ യാഥാര്‍ഥ്യമാകുന്നതുവരെ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവും തീരുവയും ഏര്‍പ്പെടുത്തുന്നത് യു.എസ് പരിഗണിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കമാണ് മയപ്പെടുത്തിയുള്ള പ്രസ്താവന. ഉക്രെയ്‌ന്റെ ഊര്‍ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ വ്യാപക ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ആ പ്രതികരണം.
യുദ്ധം തീരാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഉക്രെയ്‌ന്റെ കാര്യത്തില്‍ അത് പറയാനാവില്ലെന്ന് ട്രംപ് പറഞ്ഞു. പുടിന്‍ മറ്റാരേക്കാളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
What's Your Reaction?






