ചൈനയുടെ മേല്‍ യഥാര്‍ത്ഥ താരിഫ് 145% ആണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരണം
ചൈനക്ക് മേലുള്ള യഥാര്‍ത്ഥ യുഎസ് തീരുവ 145 ശതമാനമാണെന്ന് വൈറ്റ് ഹൈസ് സ്ഥിരീകരിച്ചു.

വാഷിംഗ്ടണ്‍: ചൈനക്ക് മേലുള്ള യഥാര്‍ത്ഥ യുഎസ് തീരുവ 145 ശതമാനമാണെന്ന് വൈറ്റ് ഹൈസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125% തീരുവയാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഫെന്റനൈല്‍ കടത്തില്‍ ചൈനയുടെ പങ്ക് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യം നടപ്പിലാക്കിയ 20% ലെവി കൂടി ചേരുന്നതോടെ യഥാര്‍ത്ഥ തീരുവ 145 ശതമാനമായി ഉയരും.
അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈന 84 ശതമാനം പ്രതികാര തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് തീരുവ 125 ശതമാനമായി വര്‍ധിപ്പിച്ചത്. മറ്റെല്ലാ രാജ്യങ്ങള്‍ക്കുപം മേല്‍ പ്രഖ്യാപിച്ച തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 145% തീരുവ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാറിന് കീഴില്‍ വരാത്ത കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അലുമിനിയം, ഓട്ടോമൊബൈലുകള്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് 25% തീരുവ, മറ്റ് എല്ലാ ഇറക്കുമതി വസ്തുക്കള്‍ക്കും 10% ലെവി എന്നിങ്ങനെയാണ് ട്രംപിന്റെ പ്രഖ്യാപനം.
What's Your Reaction?






