ഇന്ത്യയുമായുള്ള താരിഫ് ചര്‍ച്ചകളില്‍ പുരോഗതി; വ്യാപാര കരാര്‍ ഉടന്‍: ട്രംപ്

ഇന്ത്യയുമായുള്ള താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇരു രാജ്യങ്ങളും ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Apr 30, 2025 - 15:41
 0  20
ഇന്ത്യയുമായുള്ള താരിഫ് ചര്‍ച്ചകളില്‍ പുരോഗതി; വ്യാപാര കരാര്‍ ഉടന്‍: ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇരു രാജ്യങ്ങളും ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മിഷിഗണില്‍ നടന്ന ഒരു റാലിക്ക് മുമ്പ്, വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, 90 ദിവസത്തെ താല്‍ക്കാലിക താരിഫ് വിരാമത്തിനിടെ ആഫ്രിക്ക സന്ദര്‍ശിക്കാനും ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

ട്രംപ് ഭരണകൂടം ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിയിട്ടുണ്ടെന്നും അത് പ്രഖ്യാപിക്കാന്‍ രാജ്യത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow