ഉറപ്പാക്കിയത് വമ്പൻ നിക്ഷേപങ്ങൾ; മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി
നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി.
കോടിക്കണക്കിന് നിക്ഷേപങ്ങൾ നേടാൻ ട്രംപിന് കഴിഞ്ഞെങ്കിലും, പ്രധാന സമാധാന കരാറുകളെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങൾ സന്ദർശിച്ച ട്രംപ് ഇസ്രായേൽ സന്ദർശിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു.
ബില്യണുകളുടെ നിക്ഷേപമാണ് സന്ദർശനത്തിലൂടെ അമേരിക്കൻ പ്രസിഡൻ്റിന് ഉറപ്പിക്കാനായത്. 60,000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി ഇതിനകം പ്രഖ്യാപിച്ചത്.
What's Your Reaction?






