സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് മെലാനിയ ട്രംപ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്.

May 23, 2025 - 14:30
 0  20
സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് മെലാനിയ ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. 

55 കാരിയായ മെലാനിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ലോകത്തെ അറിയിച്ചത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില. 

ഓര്‍മ്മക്കുറിപ്പിന്‍റെ രൂപത്തിലുള്ളതായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെ കുറിച്ച് മെലാനിയ ഈ അടുത്ത് ആശങ്ക പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എഐയുടെ സഹായത്തോടെ ഇത്തരത്തില്‍ ഒരു നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow