ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന സംഭവത്തില്‍ പ്രതിയായ ഒഡീഷ സ്വദേശി

Apr 3, 2024 - 22:18
 0  3
ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി : ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന സംഭവത്തില്‍ പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തനെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതിയെ തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും തലയ്‌ക്കേറ്റ പരിക്കും കാലുകള്‍ വേര്‍പെട്ടതുമാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.

വിനോദിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് സംസ്‌കരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് എറണാകുളം- പട്‌ന എക്‌സ്പ്രസില്‍ നിന്നും ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ പ്രതി വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിര്‍വശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിന്‍ കയറിയാണ് കലാകാരന്‍ അഭിനേതാവ് കൂടിയായ വിനോദിന്റെ ദാരുണാന്ത്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow