ടൈഫൂണ്‍ ചുഴലികാറ്റ് ; ജപ്പാനില്‍ അരിക്ഷാമം
ടൈഫൂണ്‍ ചുഴലിക്കാറ്റിന് പിന്നാലെ ജപ്പാനില്‍ അരിക്ഷാമം
ടൈഫൂണ്‍ ചുഴലിക്കാറ്റിന് പിന്നാലെ ജപ്പാനില്‍ അരിക്ഷാമം. ജപ്പാനികളെ സംബന്ധിച്ച് അവരുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് അരി.
ആളുകള്‍ കൂട്ടമായി അരിവാങ്ങി കൂട്ടിയതോടെ മാർക്കറ്റുകളില്‍ വലിയ അരിക്ഷാമമുണ്ടായതായാണ് റിപ്പോർട്ട്. ഈ നിലയില്‍ പരിഭ്രാന്തപ്പെട്ട് അരിവാങ്ങി കൂട്ടുന്നതിനെതിരെ സർക്കാർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂകമ്ബ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഈ മാസം ആദ്യം സർക്കാർ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആളുകള്‍ വ്യാപകമായി വീടുകളില്‍ അരി സംഭരിക്കാൻ തുടങ്ങിയത് ക്ഷാമത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.
അരിക്ഷാമത്തിൻ്റെ മറ്റൊരു ഘടകമായി വിലയിരുത്തപ്പെടുന്നത് അവധിയാണ്. ജപ്പാനിലെ ഏറ്റവും വലിയ അവധി ആഘോഷമായ 'ഒബോണ്‍' ഫെസ്റ്റിവെലിനോട് അനുബന്ധിച്ചാണ് അരിക്ഷാമം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
What's Your Reaction?