ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍: സമ്മര്‍ദ്ദം റഷ്യയിലേക്ക് മാറ്റി അമേരിക്ക

യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ പിന്തുണ നേടിയെടുത്തതിന് ശേഷം, ഉക്രെയ്നില്‍ വെടിനിര്‍ത്തല്‍ നടത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമത്തില്‍ അമേരിക്ക ആദ്യമായി സമ്മര്‍ദ്ദം റഷ്യയിലേക്ക് മാറ്റിയിരിക്കുവാണ്.

Mar 13, 2025 - 09:42
 0  10
ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍:  സമ്മര്‍ദ്ദം റഷ്യയിലേക്ക് മാറ്റി അമേരിക്ക

വാഷിംഗ്ടണ്‍: യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ പിന്തുണ നേടിയെടുത്തതിന് ശേഷം, ഉക്രെയ്നില്‍ വെടിനിര്‍ത്തല്‍ നടത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമത്തില്‍ അമേരിക്ക ആദ്യമായി സമ്മര്‍ദ്ദം റഷ്യയിലേക്ക് മാറ്റിയിരിക്കുവാണ്.

ചൊവ്വാഴ്ച സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്, ഇപ്പോള്‍ ഭൗമരാഷ്ട്രീയ പന്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൈയ്യിലാണെന്നാണ്. റഷ്യയുമായുള്ള പ്രത്യേക ദൂതനും ട്രംപിന്റെ ഉന്നത ചര്‍ച്ചാക്കാരനുമായ സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച ഉടന്‍ തന്നെ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ട്. റഷ്യ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്ന് സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ ബുധനാഴ്ച സംശയം പ്രകടിപ്പിക്കുകയും പുടിന്‍ സത്യസന്ധനായ ഒരു ഇടനിലക്കാരനല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

''റഷ്യ വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്ന് എനിക്ക് അങ്ങേയറ്റം സംശയമുണ്ട്, അവര്‍ ഈ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് വളരെ സംശയമുണ്ട്. സമാധാനം ആഗ്രഹിക്കുന്നതിന്റെ പരീക്ഷണത്തില്‍ സെലെന്‍സ്‌കി വിജയിച്ചു. ഇനി ഉത്തരവാദിത്തം കാണിക്കേണ്ടത് പുടിാണ്.''- സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം (ആര്‍-എസ്.സി.) സോഷ്യല്‍ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റില്‍ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow