ഉക്രൈയിനിലും ഗാസയിലും ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പാപ്പായ്ക്ക് ആശങ്ക.

ഉക്രൈയിനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രിയുൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഗാസയിലെ ഒരുവിദ്യലയത്തിലും നടന്ന മിസൈൽ ആക്രമണങ്ങളിൽ മാർപ്പാപ്പാ തൻറെ ഖേദം രേഖപ്പെടുത്തുന്നു.

Jul 11, 2024 - 09:33
 0  3
ഉക്രൈയിനിലും ഗാസയിലും ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പാപ്പായ്ക്ക് ആശങ്ക.

ഉക്രൈയിനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രിയുൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഗാസയിലെ ഒരുവിദ്യലയത്തിലും നടന്ന മിസൈൽ ആക്രമണങ്ങളിൽ മാർപ്പാപ്പാ തൻറെ ഖേദം രേഖപ്പെടുത്തുന്നു.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ചൊവ്വാഴ്ച (09/08/24) ഒരു പത്രക്കുറിപ്പിലൂടെയാണ് ഫ്രാൻസീസ് പാപ്പായുടെ വേദനയും ആശങ്കയും അറിയിച്ചത്.

ആക്രമണങ്ങൾ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ അത്യധികം അസ്വസ്ഥനാണെന്നും ആക്രമണത്തിനിരകളായവരോടും മുറിവേറ്റവരോടുമുള്ള തൻറെ സാമീപ്യം പാപ്പാ വെളിപ്പെടുത്തുകയും നിലവിലുള്ള സംഘർഷങ്ങൾക്ക് വിരാമമിടുന്നതിനുള്ള മാർഗ്ഗങ്ങൾ എത്രയും വേഗം കണ്ടെത്താൻ കഴിയുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ കാണുന്നു.

ഉക്രൈയിനിൽ അഞ്ചു നഗരങ്ങളിലേക്കായി റഷ്യൻ സേന നാല്പതിലേറെ മിസൈലുകളാണ് തിങ്കളാഴ്ച പകൽ സമയത്ത് തൊടുത്തത്. ആക്രമണങ്ങളിൽ 30-ലേറെപ്പേർ മരണമടഞ്ഞു. കീവിൽ കുട്ടികളുടെ ആശുപത്രിയ്ക്കു നേരെ നടന്ന ആക്രമണത്തിൽ  7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരധി കുട്ടികളെ കാണാതായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ നാറ്റൊ 9-11 വരെ നീളുന്ന സമ്മേളനം ചേരുന്നതിൻറെ തലേന്നാണ് റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.

ഗാസയിൽ അൽ ജവൂനിൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള വിദ്യാലയത്തിനു നേർക്കുണ്ടായ ഇസ്രായേലി ആക്രമണത്തിൽ 16 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിൻറെ ഭാഷ്യം. ഈ വിദ്യാലയത്തിനടുത്തുള്ള നുസെയ്റത്ത് അഭയാർത്ഥി കേന്ദ്രത്തിലെ  ഏഴായിരത്തോളംപേർ ഈ വിദ്യാലയവളപ്പിൽ അഭയം തേടിയിരുന്നു. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പലസ്തീൻകാർ പലായനം ചെയ്യുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow