ചൈനയും അമേരിക്കയും തമ്മിലുള്ള താരിഫ് തര്‍ക്കം പരിഹരിക്കുമെന്ന് ട്രഷറി സെക്രട്ടറി

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് തര്‍ക്കം പരിഹരിക്കുമെന്ന സൂചന നല്‍കി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.

Apr 23, 2025 - 13:11
 0  15
ചൈനയും അമേരിക്കയും തമ്മിലുള്ള താരിഫ് തര്‍ക്കം പരിഹരിക്കുമെന്ന് ട്രഷറി സെക്രട്ടറി

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് തര്‍ക്കം പരിഹരിക്കുമെന്ന സൂചന നല്‍കി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ചൊവ്വാഴ്ച നടന്ന ഒരു നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കും ഇത് സുസ്ഥിരമല്ല എന്നതിനാല്‍, താരിഫ് തര്‍ക്കം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു കരാര്‍ സാധ്യമാണെന്ന് ബെസെന്റ് പറഞ്ഞു. നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുത്ത ഒരു സ്രോതസ്സ് ഫോക്‌സ് ബിസിനസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജെപി മോര്‍ഗന്‍ ചേസ് ആതിഥേയത്വം വഹിച്ച ഉച്ചകോടി മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിലക്കിയിരുന്നു. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ആ വ്യാപാര ചര്‍ച്ചകള്‍ക്ക് സമയമെടുക്കുമെന്ന് ട്രഷറി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉയര്‍ന്ന താരിഫുകളുള്ള നിലവിലെ സ്ഥിതി ഇരുപക്ഷവും സുസ്ഥിരമായി കാണുന്നില്ല. ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയിട്ടുണ്ട്. അതില്‍ ഫെന്റനൈല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട 20% തീരുവകളും, നിരക്ക് 145% ആക്കുന്ന 125% 'പരസ്പര' താരിഫും ഉള്‍പ്പെടുന്നു. ചില സാധനങ്ങള്‍ക്ക് 7.5% മുതല്‍ 100% വരെയുള്ള അധിക തീരുവകളും ബാധകമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow