ഹമാസിനെ പിന്തുണച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ റദ്ദാക്കി

അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്നു എന്നാരോപിച്ച് കൊളംബിയ സര്‍വകലാശാലയിലെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ റദ്ദാക്കി.

Mar 15, 2025 - 11:49
 0  8
ഹമാസിനെ പിന്തുണച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ റദ്ദാക്കി

വാഷിംഗ്ടണ്‍: അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്നു എന്നാരോപിച്ച് കൊളംബിയ സര്‍വകലാശാലയിലെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ റദ്ദാക്കി. 

യൂണിവേഴ്‌സിറ്റിയിലെ അര്‍ബന്‍ പ്ലാനിംഗ് വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസയാണ് ഹമാസിനെ പിന്തുണച്ചതിന് റദ്ദാക്കിയത്. വിദ്യാര്‍ത്ഥിനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുവിട്ടതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.

'ഇന്ത്യന്‍ പൗരയായ രഞ്ജനി ശ്രീനിവാസന്‍ കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിംഗില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി എഫ് -1 സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ പ്രവേശിച്ചു. ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ടിരുന്നു,' ഡിഎച്ച്എസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow