കൗമാരക്കാരിയെ ബന്ദിയാക്കി ഏഴ് വർഷത്തോളം പീഡനം; ദമ്പതികൾ അറസ്റ്റിൽ
കൗമാരക്കാരിയെ ബന്ദിയാക്കി ഏഴ് വർഷത്തോളം പീഡിപ്പിച്ച കേസിൽ ന്യൂജേഴ്‌സിയിലെ ദമ്പതികൾ അറസ്റ്റിൽ.

ന്യൂജേഴ്‌സി : കൗമാരക്കാരിയെ ബന്ദിയാക്കി ഏഴ് വർഷത്തോളം പീഡിപ്പിച്ച കേസിൽ ന്യൂജേഴ്‌സിയിലെ ദമ്പതികൾ അറസ്റ്റിൽ.
ഗ്ലൗസെസ്റ്റർ ടൗൺഷിപ്പിലെ ബ്രെൻഡ സ്പെൻസർ (38), ബ്രാൻഡൻ മോസ്ലി (41) എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമ കുറ്റവും ചുമത്തിയതായി കാംഡൻ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസും ഗ്ലൗസെസ്റ്റർ ടൗൺഷിപ്പ് പോലീസും പറഞ്ഞു.
സ്പെൻസറുടെ ആദ്യ ഭാര്യയിലെ മകളെയാണ് അച്ഛനും രണ്ടാനമ്മയായ മോസ്ലിയും ചേർന്ന് വര്ഷങ്ങളോളം പീഡിപ്പിച്ചത്. 2018 മുതൽ സ്പെൻസറും മോസ്ലിയും തന്നെ പീഡിപ്പിച്ചു വരികയാണെന്ന് ഇര പറഞ്ഞു
What's Your Reaction?






