നിയമ സഹായത്തിനായുള്ള ഓൺലൈൻ സംവിധാനത്തിൽ നിന്ന് 2.1 ദശലക്ഷം സ്വകാര്യ ഡേറ്റാ മോഷ്ടിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് മന്ത്രാലയം

നിയമ സഹായത്തിനായുള്ള ഓൺലൈൻ സംവിധാനത്തിൽ നിന്ന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ

May 20, 2025 - 13:35
 0  21
നിയമ സഹായത്തിനായുള്ള ഓൺലൈൻ സംവിധാനത്തിൽ നിന്ന് 2.1 ദശലക്ഷം സ്വകാര്യ ഡേറ്റാ മോഷ്ടിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് മന്ത്രാലയം

നിയമ സഹായത്തിനായുള്ള ഓൺലൈൻ സംവിധാനത്തിൽ നിന്ന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ, അതായത് കുറ്റവിവരങ്ങൾ ഉൾപ്പെടെ ഉള്ളവ വലിയ തോതിൽ മോഷ്ടിക്കപ്പെട്ടതായി വ്യക്തമാക്കി ജസ്റ്റിസ് മന്ത്രാലയം. ഏപ്രിൽ 23-ന് ആണ് ഇത് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം 2010 മുതൽ വരുന്ന വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് ജനങ്ങളെ ഞെട്ടിപ്പിക്കും എന്നാണ് നിയമ സഹായ ഏജൻസിയുടെ മേധാവി ജെയ്ൻ ഹാർബോട്ടിൽ വ്യക്തമാക്കിയത്. നടന്ന ദാരുണമായ സംഭവത്തിന് അദ്ദേഹം ക്ഷമാപണവും പറഞ്ഞു.

എന്നാൽ ആക്രമണം നടത്തിയ സംഘം 2.1 ദശലക്ഷം ഡേറ്റാ മോഷ്ടിച്ചുവെന്ന് അവകാശപ്പെട്ടിട്ടുണ്ട്, പക്ഷേ മന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ കാലയളവിൽ നിയമ സഹായത്തിനായി അപേക്ഷിച്ചവർ സ്വയം സുരക്ഷിതരാകാനും കരുതൽ സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow