ഹൂസ്റ്റൺ ക്‌നാനായ ഇടവകയുടെ പാസ്റ്ററൽ സെന്ററിനു ശിലാസ്ഥാപനം
സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ഫൊറോനാ ദൈവാലത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിക്കാനുദ്ദേശിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം മെയ് 18 ഞായറാഴ്ച നടത്തപ്പെട്ടു.

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ഫൊറോനാ ദൈവാലത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിക്കാനുദ്ദേശിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം മെയ് 18 ഞായറാഴ്ച നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവാണ് ശിലാസ്ഥാപനകർമ്മം നിർവഹിച്ചത്.
അന്നു വൈകുന്നേരം ആറു മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഫാ, ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഏറെ സന്തോഷത്തോടു കൂടിയാണ് ഈ വിശുദ്ധ ബലി അർപ്പിക്കുന്നതെന്ന് പിതാവ് ആമുഖമായി പറഞ്ഞു.
What's Your Reaction?






