യു.എസില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച സംഭവം; അപലപിച്ച ജോര്‍ജ് സോറോസിന്റെ മകനെതിരേ രൂക്ഷ വിമര്‍ശനം
അമേരിക്കയില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച വ്യവസായിയും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അലക്സ് സോറോസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച വ്യവസായിയും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അലക്സ് സോറോസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ മകനാണ് അലക്സ് സോറോസ്. വാഷിങ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് പുറത്തു നടന്ന ആക്രമണത്തിലാണ് ഉദ്യോഗസ്ഥരായ യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവര്‍ കൊല്ലപ്പെട്ടത്. ജൂത മ്യൂസിയത്തിനകത്തു നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ഇരുവരും അക്രമിക്കപ്പെട്ടത്.
മ്യൂസിയത്തില്‍ വച്ചു നടന്ന സാറാ മില്‍ഗ്രിമിന്റെയും യാരോണ്‍ ലിഷിന്‍സ്‌കിയുടെയും കൊലപാതകം തിന്മയുടെ അടിസ്ഥാന രൂപമാണെന്നും ഈ ക്രൂരമായ സെമിറ്റിക് വിരുദ്ധ പ്രവൃത്തിയെ ശക്തമായി അപലപിക്കേണ്ടതാണെന്നുമാണ് അലക്സ് സോറസ് കുറിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ആന്റി സെമിറ്റിസം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരാണ് സോറസ് കുടുംബമെന്നും ഇപ്പോള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ മരണത്തെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഒട്ടേറെ പേര്‍ കുറിച്ചു.
'തീവ്ര ഇസ്രായേല്‍ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു. വിമര്‍ശകരെ ക്രൂരവും അന്താരാഷ്ട്രവുമായ രീതിയില്‍ നിശബ്ദരാക്കിയതിലൂടെയാണ് താങ്കളും പിതാവും ഈ പ്രശ്നം സൃഷ്ടിച്ചത്. അവരുടെ കൊലപാതകികളെപ്പോലെ തന്നെ നിങ്ങളുടെ കൈകളിലും രക്തമുണ്ട്. ഈ വിഷയത്തില്‍ നിങ്ങളില്‍ നിന്ന് യാതൊന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കൊലപ്പെടുത്തിയ ആള്‍ ഉള്‍പ്പെടുന്ന തീവ്ര സംഘടനയ്ക്ക് സഹായം നല്‍കുന്നു'. എന്നിങ്ങനെ പോകുന്നു അലക്സ് സോറസിനെതിരേയുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും
What's Your Reaction?






