കൈക്കൂലി കേസ്: ശിക്ഷ 11 വര്‍ഷം; മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡെസ് ജയിലിലേക്ക്

മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡെസ് കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് ഫെഡറല്‍ കോടതി.

Jun 18, 2025 - 13:35
 0  20
കൈക്കൂലി കേസ്: ശിക്ഷ 11 വര്‍ഷം; മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡെസ് ജയിലിലേക്ക്

ന്യൂയോര്‍ക്ക്: മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡെസ് കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് ഫെഡറല്‍ കോടതി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 11 വര്‍ഷത്തെ തടവ് ശിക്ഷയെ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുന്‍ സെനറ്റര്‍ സ്വയം ജയിലില്‍ എത്തി കീവടങ്ങുകയായിരുന്നു.

ന്യൂജേഴ്സിയിലെ എംഗിള്‍വുഡ് ക്ലിഫ്സിലുള്ള തന്റെ വീട്ടില്‍ നിന്ന് ഏകദേശം മൂന്ന് മണിക്കൂര്‍ അകലെയുള്ള പെന്‍സില്‍വാനിയയിലെ മിനേഴ്സ്വില്ലിലുള്ള ഷുയ്ല്‍കില്ലിലെ ഫെഡറല്‍ കറക്ഷണല്‍ സ്‌റ്റേഷനിലാണ് മെനെന്‍ഡെസ് കീഴടങ്ങിയത്. ഏകദേശം 1200 തടവുകാരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ഒരു ഇടത്തരം കുറഞ്ഞ സുരക്ഷാ സൗകര്യങ്ങള്‍ മാത്രമുള്ള ജയിലും ഇവിടെയുണ്ട്.

മെനെന്‍ഡെസിന് എല്ലാ മാസവും 300 മിനിറ്റ് ഫോണ്‍ കോള്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. കൂടാതെ പരിധിയില്ലാത്ത ഇമെയില്‍ സൗകര്യവും ലഭിക്കും. പ്രതിമാസം നാല് സന്ദര്‍ശകരെയും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. 71 വയസ്സുള്ള അദ്ദേഹം ജൂണ്‍ ആറിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അത് സാധിച്ചിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow