ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലെ യുഎസ് സൈനിക കമാന്‍ഡറെ പുറത്താക്കി പെന്റഗണ്‍
വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലെ യുഎസ് സ്പേസ് ഫോഴ്സ്

വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലെ യുഎസ് സ്പേസ് ഫോഴ്സ് ബേസിന്റെ കമാന്‍ഡറായ കേണല്‍ സൂസന്‍ മയേഴ്‌സിനെ യുഎസ് സൈന്യം പുറത്താക്കി. കേണല്‍ മയേഴ്‌സിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ അവരെ പിരിച്ചുവിട്ടതായി പെന്റഗണ്‍ പ്രഖ്യാപിച്ചു.
സൂസനെ നീക്കം ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം പെന്റഗണ്‍ പങ്കുവെച്ചില്ല. പക്ഷേ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സൂചിപ്പിച്ചു.
മാര്‍ച്ചില്‍ പിറ്റുഫിക് സ്പേസ് ബേസിലേക്കുള്ള യാത്രയ്ക്കിടെ വൈസ് പ്രസിഡന്റ് വാന്‍സ് നടത്തിയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് കേണല്‍ മയേഴ്‌സ് ഒരു ഇമെയില്‍ അയച്ചതിന് ശേഷമാണ് സംഭവം. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വളരെ ആക്രമണാത്മകമായ കടന്നുകയറ്റങ്ങളില്‍ നിന്ന് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടെന്നണ് വാന്‍സ് കുറ്റപ്പെടുത്തിയിരുന്നത്.
What's Your Reaction?






